idukki

ഇടുക്കി: ഇടുക്കി കണ്ണംപടിയിൽ പതിനഞ്ച് വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാക്കത്തി ആദിവാസി ഊരിൽ അ‌ജുവിന്റെ മകൾ ദേവു ആണ് മരണപ്പെട്ടത്. പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ് ദേവു. സഹപാഠിയ്ക്ക് വാട്ട്സാപ്പ് വഴി സന്ദേശം അയച്ചതിന് ദേവുവിനെ വീട്ടുകാർ ശകാരിച്ചിരുന്നു. തുടർന്ന് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.