
ചെറിയ വേഷങ്ങളിലൂടെയെത്തി മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ യുവനടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലാണ് സാനിയ ആദ്യം നായിക വേഷം ചെയ്യുന്നത്. അഭിനയത്തിലും മോഡിലിംഗിനും ഒപ്പം നൃത്തരംഗത്തും സാനിയ സജീവമാണ്. സോഷ്യൽ മീഡിയയിലും താരം സജീവസാന്നിദ്ധ്യമാണ്.
ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയാണ് സാനിയ ഇപ്പോൾ. ഗോവയിൽ നിന്നുള്ള ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച്. താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു. ഞാനും ഗോവയും എന്നാണ് ചിത്രത്തിന് സാനിയ നൽകിയിരിക്കുന്ന അടിക്കുറിപ്പ്. സല്യൂട്ട്, സാറ്റർഡേ നൈറ്റ്സ് എന്നിവയാണ് സാനിയയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രങ്ങൾ.