
ഇന്ത്യയിൽ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി വിയോൺ. അശ്ലീല ചിത്രങ്ങളിൽ നിന്ന് ബോളിവുഡ് നായിക നിരയിലേക്ക് ഉയർന്ന സണ്ണി മോഡലിംഗ് രംഗത്തും ശ്രദ്ധേയയാണ്, റിയാലിറ്റി ഷോയായ എം.ടിവി സ്‌പ്ലിറ്റ്‌വില്ലയുടെ തിരക്കിലാണ് താരം ഇപ്പോൾ.
അടുത്തിടെ ബീച്ചിലെ ഫോട്ടോഷൂട്ടിൽ നിന്നുള്ള വീഡിയോ സണ്ണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. തിരമാലകൾക്ക് മുന്നിൽ ബീച്ചിൽ ഫോട്ടോയ്ക്ക് പോസു ചെയ്ത് കിടക്കുകയായിരുന്നു താരം. ചുറ്റും ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരുമുണ്ട്. പെട്ടെന്നാണ് അപ്രതീക്ഷിതമായി തിരയടിച്ചത്. പെട്ടെന്ന് തിരയടിച്ചതും പാനി പാനി എന്ന് വിളിച്ച് സാങ്കേതിക പ്രവർത്തകർ സണ്ണിക്ക് സന്ദേശം നൽകി . തിര കടന്നുവരുമ്പോൾ സണ്ണി ലിയോൺ ഭാവവ്യത്യാസമില്ലാതെ ചിത്രത്തിനായി പോസു ചെയ്യുന്നത് തുടർന്നു. സണ്ണി ലിയോണിനെ തഴുകി തിരമാല കടന്നുപോകുകയായിരുന്നു.
സംവിധായകൻ രമേഷ് തേറ്റിന്റെ ദി ബാറ്റിൽ ഓഫ് ഭിമ കൊറേഗാവിലാണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം . അർജുൻ രാംപാലും ചിത്രത്തിലുണ്ട്. അടുത്ത വർഷം മാർച്ചിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒരു തമിഴ്‌ചിത്രവും മലയാള ചിത്രവും സണ്ണിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.