
പമ്പ : നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് തീർത്ഥാടകരെ വരിയായി നിർത്തി കൃത്യമായി സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ചിട്ടകൾ പമ്പയിൽ കുത്തഴിഞ്ഞ നിലയിൽ. ശബരീശദർശനം കഴിഞ്ഞെത്തുന്ന അയ്യപ്പൻമാർ പരസ്പരം തിക്കും തിരക്കും നടത്തിയാലെ പമ്പയിൽ നിന്നും ബസിൽ കയറാനാവു എന്നതാണ് സ്ഥിതി. അയ്യപ്പൻമാരെ നിയന്ത്രിച്ച് ബസിൽ കയറ്റാൻ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരോ, കെ എസ് ആർ ടി സി ജീവനക്കാരോ ഇല്ലാത്തതാണ് കാരണം.
അതേസമയം ശബരിമല സർവീസിൽ കെ എസ് ആർ ടി സി ജീവനക്കാരുടെ പെരുമാറ്റത്തെകുറിച്ചും പരാതി ഉയരുന്നുണ്ട്. പമ്പയിൽ ജീവനക്കാരും തീർഥാടകരും തമ്മിൽ വാക്കേറ്റം പതിവായി ഉണ്ടാകാറുണ്ട്. പമ്പ ബസ് സ്റ്റാൻഡിന് മുന്നിൽ ബസ് ഏറെ നേരം തടഞ്ഞിടുന്നത് പതിവാണ്. പമ്പയിൽ ബസ് കയറണമെങ്കിൽ തിക്കും തിരക്കും കൂടേണ്ട അവസ്ഥയുണ്ട്. കൂടുതൽ ബസ് എത്തിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് അയ്യപ്പൻമാരുടെ ആവശ്യം.