
ലക്നൗ : സ്ത്രീധനം നിയമപരമായി കുറ്റമായതോടെ സമ്മാനമെന്ന പേരിലാണ് വിവാഹത്തിന് വിലകൂടിയ വസ്തുക്കൾ വധുവിന്റെ വീട്ടുകാർ നൽകുന്നത്. ഇത് പലപ്പോഴും വിലകൂടിയ കാറുകളും മറ്റുമാവും. എന്നാൽ ഉത്തർപ്രദേശിലെ ഹമിർപൂർ ജില്ലയിൽ വധുവിന്റെ വീട്ടുകാർ വരന് സമ്മാനമായി നൽകിയത് പുതുപുത്തൻ ബുൾഡോസറാണ്. ബലൂണുകളും മാലകളും കൊണ്ട് അലങ്കരിച്ച ബുൾഡോസറിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
यूपी में #बुलडोजर_मॉडल की धूम
— Kuldeep Bhardwaj 🇮🇳 (@KuldeepSharmaUP) December 17, 2022
हमीरपुर की एक शादी में उपहार स्वरूप दूल्हा योगेंद्र को बुलडोजर मिला है..
लड़की का पिता बोला कार देते तो खड़ी रहती, बुलडोजर करेगा काम, मेरी बिटिया पायेगी दाम-https://t.co/VWbgectOCK… pic.twitter.com/y9YeZIG68Q
വിവാഹത്തിന് ബുൾഡോസർ സമ്മാനമായി നൽകിയതിനെ കുറിച്ച് പലരീതിയിലാണ് ആളുകൾ പ്രതികരിച്ചത്. സമൂഹത്തിന്റെ മാറ്റം എത്ര പെട്ടെന്നാണെന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ ഈ അപൂർവ സമ്മാനത്തിന് വ്യക്തമായ ഉത്തരം വധുവിന്റെ പിതാവിനുണ്ടായിരുന്നു. താൻ ഒരു കാറാണ് നൽകിയിരുന്നതെങ്കിൽ അത് വെറുതെ പാർക്ക് ചെയ്തിടുമായിരുന്നു. എന്നാൽ ഈ സമ്മാനത്തിലൂടെ മകൾക്കും ഭർത്താവിനും പണം സമ്പാദിക്കാൻ കഴിയും. വിവാഹത്തിന് ശേഷവും മകളുടെ കുടുംബത്തിനോടുള്ള പിതാവിന്റെ കരുതലാണ് ഈ ബുൾഡോസർ.