
ചെറിയൊരു ചുമ തുടങ്ങിയാലുടൻ കഫ് സിറപ്പ് വാങ്ങാൻ മെഡിക്കൽ ഷോപ്പിലേക്ക് ഓടുന്നവരുണ്ട്. ഈ ശീലം അപകടമുണ്ടാക്കാനിടയുണ്ട്. അത് എങ്ങനെയെന്ന് നോക്കാം ; വരണ്ട ചുമയ്‌ക്കുള്ളതും കഫമുള്ള ചുമയ്‌ക്കുള്ളതും എന്നിങ്ങനെ രണ്ടുതരം കഫ്സിറപ്പുകളാണ് ലഭിക്കുന്നത് . ചുമയുടെ സ്വഭാവം അനുസരിച്ച് കഫ്സിറപ്പ് തീരുമാനിക്കേണ്ടത് ഡോക്‌ടറാണ്. സ്വയം തീരുമാനിക്കുമ്പോൾ ഉണ്ടാകാനിടയുള്ള അപകടം കേട്ടോളൂ, കഫയോടു കൂടിയ ചുമയുള്ളയാൾ വരണ്ട ചുമയ്‌ക്കുള്ള സിറപ്പ് കഴിച്ചുകൊണ്ടിരുന്നാൽ കഫം വർദ്ധിക്കുകയും അത് ന്യൂമോണിയ , ശ്വാസകോശത്തിൽ പഴുപ്പ് ബാധിക്കുന്ന അവസ്ഥയായ ലംഗ് അബ്‌സസ് എന്നിവയ്‌ക്ക് കാരണമാവുകയും ചെയ്യും. അതുകൊണ്ട് ചുമയുള്ളപ്പോൾ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം മാത്രം കഫ് സിറപ്പ് തിരഞ്ഞെടുക്കുക.