
പത്തനംതിട്ട: ആറന്മുള സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച പൊലീസുകാരന് സസ്‌പെൻഷൻ. പത്തനാപുരം സ്വദേശിയായ സി പി ഒ സജീഫ് ഖാനെതിരെയാണ് നടപടി. ഇയാൾ ഒളിവിലാണ്. വെള്ളിയാഴ്ചയാണ് സജീഫ് താത്ക്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്.
ഇതിനുമുൻപും ഇയാൾ ഈ സ്ത്രീയോട് മോശമായി പെരുമാറിയതായി റിപ്പോർട്ടുകളുണ്ട്. ഇനി ഇത് ആവർത്തിക്കരുതെന്ന് താക്കീത് നൽകിയിരുന്നെങ്കിലും വീണ്ടും മോശമായി പെരുമാറിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസുകാരൻ കുറ്റം ചെയ്‌തിട്ടുണ്ടെന്ന് എസ് എച്ച് ഒ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് ഇയാളെ സസ്‌പെൻഡ് ചെയ്‌തത്.