
മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ച് പിന്നീട് സിനിമ രംംത്ത് തിളങ്ങുകയും ചെയ്ത താരമാണ് പൂനം ബജ്‌വ. തമിഴ്, തെലുങ്ക്, കന്നട , മലയാളം ഭാഷകളിൽ തിളങ്ങുന്ന പൂനം ബജ്‌വ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിലേറെയും ഗ്ളാമറസ് ചിത്രങ്ങളാണ്. ഇൗ ചിത്രങ്ങൾ പകർത്തുന്നതാകട്ടെ പൂനത്തിന്റെ ഹൃദയം കീഴടക്കിയ സുനിൽ റെഡ്ഡിയും. തെലുങ്ക് സിനിമാലോകത്ത് പ്രശസ്ത സംവിധായകനാണ് സുനിൽ റെഡ്ഡി. സുനിൽ റെഡ്ഡിയുമായി പ്രണയമാണെന്ന് പൂനം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്റെ എല്ലാം എല്ലാം, പങ്കാളി, ജീവിതസഹചാരി, റൊമാന്റിക് ഡേറ്റ്, പ്ളേമേറ്റ് അങ്ങനെയെല്ലാമാണ് സുനീൽ. പൂനത്തിന്റെ വാക്കുകൾ പഞ്ചാബി കുടുംബത്തിൽ ജനിച്ച പൂനം മൊഡാതി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.