
കർണാടക സംഗീതത്തിന്റെ പിതാമഹൻ എന്നറിയപ്പെടുന്ന പുരന്ദര ദാസയുടെ സംഭവബഹുലമായ ജീവചരിത്രം ചലച്ചിത്രമാകുന്നു. അഞ്ഞൂറു വർഷം മുമ്പുള്ള ജീവിത പശ്ചാത്തലത്തെ പുനർസൃഷ്ടിച്ച് ആവിഷ്കരിക്കുന്ന പുരന്ദര ദാസ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ അലക്സ് പോൾ സംവിധാനം ചെയ്യുന്നു.മലയാളത്തിലും മറ്റു ഇന്ത്യൻ ഭാഷകളിലും അവതരിപ്പിക്കുന്ന ചിത്രത്തിൽ അലക്സ് പോളിനോടൊപ്പം ഇന്ത്യയിലെ തന്നെ വിവിധ ഭാഷകളിലെ അഞ്ച് സംവിധായകരും പങ്കു ചേരുന്നു.400 കോടി രൂപയാണ് ബഡ്ജറ്റ്. പ്രമുഖരായ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയിലൂടെ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും.സംവിധായകനും തിരക്കഥാകൃത്തും നടനുമായ ലാലിന്റെ അനുജനാണ് അലക്സ് പോൾ. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ചതിക്കാത്ത ചന്തു എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് അരങ്ങേറ്രം. ബ്ളാക്ക്, രാജമാണിക്യം, തുറുപ്പുഗുലാൻ, ക്ളാസ് മേറ്റ്സ്, ചോക്ളേറ്ര് , കിംഗ് ലയർ, കോബ്രാ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് സംഗീത സംവിധാനം ഒരുക്കിയിട്ടുണ്ട്..മ്യൂസിക് തെറാപ്പിസ്റ്റാണ്. പി. ആർ. ഒ എ .എസ് ദിനേശ്.