auto

ഓട്ടോറിക്ഷ എന്ന് കേൾക്കുമ്പോൾ നമുക്ക് വലിയ അദ്ഭുതമൊന്നും തോന്നില്ല. എന്നാൽ അമേരിക്കയിലെ തെരുവുകളിൽ ഈ മുച്ചക്രവാഹനം കാണുന്നവർക്ക് അതിലൊന്ന് യാത്ര ചെയ്യാനും, ഓടിക്കാനുമെല്ലാം പെരുത്ത് ഇഷ്ടമാണ്. ക്രിസും സാറയും ആദ്യ നോട്ടത്തിൽ തന്നെ ടി വി എസ് ഓട്ടോയിൽ അനുരക്തരാകുകയായിരുന്നു. ഒരു കാറിനെക്കാളും എന്ത് കൊണ്ടും സുന്ദരം, മൈലേജും, പരിപാലന ചെലവും തീരെ കുറവും. അതിനാൽ ദൈനംദിന ആവശ്യങ്ങൾക്കായി ഒരു ഓട്ടോറിക്ഷ വാങ്ങാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. യൂട്യൂബർമാരാണ് ദമ്പതികൾ. അതിനാൽ തന്നെ ഓട്ടോറിക്ഷയുമായുള്ള തങ്ങളുടെ അനുഭവം ഒരു വീഡിയോയിലൂടെ അവർ പുറത്ത് വിട്ടിട്ടുമുണ്ട്.

ടുക് ടുക് എന്ന പേരിൽ ലോകമെമ്പാടും അറിയപ്പെടുന്ന മുച്ചക്രവാഹനത്തിന്റെ ഗുണഗണങ്ങൾ നൂറ് നാവിൽ വിവരിക്കുകയാണ് വീഡിയോയിൽ ദമ്പതികൾ. ആദ്യമൊക്കെ ഓട്ടോറിക്ഷ ഓടിക്കുവാൻ ബുദ്ധിമുട്ട് തോന്നിയെങ്കിലും ഇപ്പോൾ അവർക്കിത് ശീലമായി. തിരക്കേറിയ റോഡിൽ ഓട്ടോയുമായി ഇറങ്ങുമ്പോൾ ആളുകളിൽ നിന്നും ലഭിക്കുന്ന പ്രതികരണം ആവേശകരമായ അനുഭവമാണ് നൽകിയത്.