tea-

ലോകത്തിൽ വിൽപ്പനയ്ക്ക് എത്തുനു്നതിൽ അപൂർവയിനം തേയിലയാണ് ആസാമിലെ ദിബ്രുഗഢ് പ്രദേശത്ത് കൃഷി ചെയ്യുന്ന മനോഹരി ഗോൾഡ് ടീ. ലേലത്തിൽ വച്ചപ്പോൾ കിലോയ്ക്ക് 1.15 ലക്ഷം രൂപയ്ക്കാണ് ഈ തേയില വിറ്റുപോയത്. 'ടീ ഇൻടെക്' എന്ന സ്വകാര്യ വെബ്‌സൈറ്റിലായിരുന്നു ലേലം.


ഡിമാന്റിന് അനുസരിച്ച് തേയില എത്താത്തതിനാൽ തന്നെ ഒരു ലക്ഷത്തിന് മുകളിൽ ലേലം കയറുമെന്ന് ഉറപ്പായിരുന്നു. ലോകത്തിലെ ഏറ്റവും അപൂർവമായ തേയിലയിൽ ഒന്നാണ് മനോഹരി ഗോൾഡ് ടീ. രോഗശാന്തി നൽകുമെന്ന വിശ്വാസമാണ് ഈ തേയിലയ്ക്ക് വിലകൂടാൻ കാരണം. സ്വാദിഷ്ടമായ ഈ തേയിലയുടെ രുചി നിലനിർത്തുന്നതിനായി സൂര്യപ്രകാശം വീഴുന്നതിന് മുൻപേ നവമുകുളങ്ങൾ നുള്ളിയെടുത്താണ് തേയില നിർമ്മിക്കുന്നത്.

2021 ഡിസംബറിൽ ലേലത്തിൽ മനോഹരി ഗോൾഡ് കിലോഗ്രാമിന് 99,999 രൂപയ്ക്കാണ് വിറ്റുപോയത്. 2018ൽ 39,100 രൂപയും 2019ൽ 50,000 രൂപയും 2020ൽ 75,000 രൂപയുമായാണ് ഈ തേയിലയുടെ വില വർദ്ധിച്ചത്. ആവശ്യക്കാർ ഏറുന്നതും സ്‌റ്റോക്ക് കുറയുന്നതുമാണ് വില കൂടാൻ കാരണം.