beauty-tips

ഇടതൂർന്ന തിളക്കമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എന്നാൽ എത്ര ഇടതൂർന്ന മുടിയെന്ന് പറഞ്ഞാലും തല നിറയെ പേനാണെങ്കിലോ? കാണുന്നവർക്ക് അറപ്പ് തോന്നുമെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല നിങ്ങളുടെ ആത്മവിശ്വാസത്തെയും അത് ബാധിക്കും.


തലയിൽ ഒന്നോ രണ്ടോ പേനേ ഉള്ളുവെങ്കിലും അത് വളരെ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് പെറ്റുപെരുകുന്നു. ഇതോടെ തല മുഴുവൻ ചൊറിച്ചിലാകുകയും ചെയ്യും. മുടിയിൽ കുറച്ച് പേൻ മാത്രമേ ഉള്ളൂവെങ്കിൽ ചീർപ്പ് ഉപയോഗിച്ച് ചീകി കളയണം. തലയിലെ വിയർപ്പും അഴുക്കുമൊക്കെ ഷാംപു ഉപയോഗിച്ച് കഴുകിക്കളയുക.

പേനിനെ അകറ്റാനുള്ള എറ്റവും നല്ല ഔഷധമാണ് വെളുത്തുള്ളിയും നാരങ്ങാനീരും. പത്ത് വെളുത്തുള്ളി പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് രണ്ട് സ്പൂൺ നാരങ്ങാനീര് മിക്സ് ചെയ്ത്, തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയുക. സാധാരണയായി ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ പേൻ ഒന്നാകെ ഇല്ലാതാകും. ഇങ്ങനെ ചെയ്തിട്ടും പ്രശ്നം മാറിയില്ലെങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടുന്നതായിരിക്കും അഭികാമ്യം.