mohanlal

ഖത്തർ വളരെ മനോഹരമായിട്ടാണ് ലോകകപ്പ് സംഘടിപ്പിച്ചതെന്ന് മോഹൻലാൽ.ലോകകപ്പ് ഖത്തർ എങ്ങനെ നടത്തുമെന്നതിനെക്കുറിച്ച് ആദ്യം കുറേ സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത്രയും ചെറിയ സ്ഥലമായിരുന്നിട്ടും ആരാധകരടക്കം എല്ലാവരെയും തൃപ്തിപ്പെടുത്താൻ അവർക്ക് സാധിച്ചു. വെരി വെൽ ഓർഗനൈസിഡെന്നും മോഹൻലാൽ പറഞ്ഞു.

ഏതാണ് ഇഷ്ട ടീം എന്ന് ചോദിച്ചപ്പോൾ തനിക്കൊരു ഫേവറേറ്റ് ടീം ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'എനിക്ക് തോന്നുന്നു വേൾഡ് കപ്പിന്റെ മുപ്പത് ശതമാനവും മലയാളികളാണ്. അവരുടെ സപ്പോർട്ട് ഭയങ്കരമായിട്ടുണ്ട്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഞാൻ.

വളരെ ദൂരെ നിന്ന് യാത്ര ചെയ്ത് വന്നതാണ് ഞാൻ. മൊറോക്കോയിൽ നിന്നാണ് വന്നത്. ഇത് കഴിഞ്ഞയുടൻ തിരിച്ചുപോകും. ഇന്ന് ആരാണ് ജയിക്കുന്നതെന്നൊന്നും പറയാനാകില്ല. ഇതൊരു ഗെയിമാണ്.- മോഹൻലാൽ പറഞ്ഞു. ഫൈനൽ കാണാൻ മമ്മൂട്ടിയും ഖത്തറിലെത്തിയിട്ടുണ്ട്.