stabbed

കെരുഗോയ: ഒരേസമയം രണ്ടുപേരെയും പ്രണയിക്കുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തി സഹോദരിമാർ. കെനിയയുടെ മുൻ പ്രവിശ്യയായ കിരിൻയാഗ കൗണ്ടി എന്ന രാജ്യത്താണ് സംഭവം നടന്നത്. കിരിൻയാഗയിൽ മുഖംബസിയൂരയിലെ ഒരു ബാറിലാണ് കൊലപാതകം നടന്നത്. പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച സഹോദരിമാർ അറസ്റ്റിലായി.

ബോണിഫേസ് വാംബുഗു എന്നയാളാണ് കൊല്ലപ്പെട്ടത്. സഹോദരിമാർ ഇരുവരുമായും ഇയാൾ പ്രണയത്തിലായിരുന്നു. ഇരുവരുമായും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നുവെന്ന വിവരം അടുത്തിടെയാണ് യുവതികൾ മനസിലാക്കിയത്. പിന്നാലെ ഇയാളെ വകവരുത്തുന്നതിനായി കെണിയൊരുക്കി കൊലപ്പെടുത്തുകയായിരുന്നു. ബാറിൽ വാക്കുതർക്കത്തിനിടെ സഹോദരിമാരെ പ്രതിരോധിക്കാൻ ഇയാൾ ശ്രമിച്ചുവെങ്കിലും യുവതികൾ ചേർന്ന് നിലത്ത് തള്ളിയിടുകയും കുത്തികൊലപ്പെടുത്തുകയുമായിരുന്നു.

ഇതിനിടെ ബാറിലുണ്ടായിരുന്ന ആളുകൾ പരിഭ്രാന്തരായി പുറത്തേയ്ക്ക് ഓടാൻ തുടങ്ങിയിരുന്നു. ഈ തക്കം നോക്കി യുവതികളും രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അവിടെയുണ്ടായിരുന്ന ചിലർ ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സഹോദരിമാരെ അറസ്റ്റ് ചെയ്തു. ഇവർ പൊലീസിൽ കസ്റ്റഡിയിലാണ്.