
മുംബയ്:മഹാരാഷ്ട്രയിലെ പൽഘറിൽ 16കാരിയെ 12 മണിക്കൂറോളം കൂട്ട മാനഭംഗത്തിനിരയാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ എട്ടു പേരെ അറസ്റ്റ് ചെയ്തു. കടൽത്തീരത്തുള്ള ഒരു കെട്ടിടത്തിലേക്ക് പ്രായപൂർത്തിയാകാത്ത ഒരാൾ തന്നെ കൊണ്ടുപോയെന്നും അവിടെ വച്ച് എട്ടു പേർ ചേർന്ന് ഉപദ്രവിച്ചെന്നും പെൺകുട്ടി മൊഴി നല്കി. വെള്ളിയാഴ്ചയായിരുന്നു സംഭവമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.