
പാരിസ്: ഖത്തർ ലോകകപ്പിൽ വിജയമുറപ്പിച്ച് കിരീടം നിലനിർത്തിയാൽ അന്നേ ദിവസം സൗജന്യ സേവനം ലഭ്യമാക്കുമെന്ന് അറിയിച്ച് ഫ്രാൻസിലെ ലൈംഗിക തൊഴിലാളികൾ. അർജന്റീന- ഫ്രാൻസ് പോരാട്ടത്തിന് ഇന്ന് ഖത്തർ സാക്ഷിയാകാനിരിക്കെയാണ് പാരീസിലെയും മറ്റു നഗരങ്ങളിലെയും ലൈംഗിക തൊഴിലാളികൾ സൗജന്യ സേവനം വാഗ്ദാനം ചെയ്തത്.
ഫ്രാൻസ് ലോകകപ്പിൽ മുത്തമിട്ടാൽ ടീമിന് മികച്ച പാരിതോഷികം പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഇമാനുവൽ മക്രോണും അറിയിച്ചിരുന്നു. അതേ സമയം കിലിയന്‍ എംബാപ്പെയും ഒളിവര്‍ ജിറൂദും നയിക്കുന്ന മുന്നേറ്റ നിരയടങ്ങുന്ന ഫ്രഞ്ച് ടീമിന്റെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. ജിറൂദിന്റെ സ്റ്റാർട്ടിംഗ് ഇലവനിലെ സ്ഥാനത്തെ കുറിച്ച് അഭ്യൂഹങ്ങൾ നിലനിന്നിരുന്നെങ്കിലും അതിനെ അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു ടീം പ്രഖ്യാപനം നടന്നത്.
ഗ്രൂപ്പ് ഡിയിൽ മത്സരിച്ച ഫ്രാൻസ് ആസ്ട്രേലിയയെ 4-1ന് തകർത്താണ് തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഡെന്മാർക്കിനെ 2-1ന് തോൽപ്പിച്ചതോടെ ഗ്രൂപ്പിൽ ഒന്നാമന്മാരായി പ്രീ ക്വാർട്ടർ ഉറപ്പിച്ചതിന്റെ ആവേശത്തിൽ ടുണീഷ്യയ്ക്കെതിരെ ബെഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കാനിറങ്ങി 1-0ത്തിന് തോറ്റു. എന്നാൽ പ്രീ ക്വാർട്ടർ മുതൽ പഴയ ഫ്രാൻസായി. പ്രീ ക്വാർട്ടറിൽ 3-1ന് പോളണ്ടിനെ പൊളിച്ചടുക്കിയ ഫ്രാൻസ് ക്വാർട്ടറിൽ ഇംഗ്ളണ്ടിനെ കീഴടക്കിയത് 2-1നായിരുന്നു. സെമിയിൽ മൊറോക്കോയുടെ കടുത്ത വെല്ലുവിളി 2-0ത്തിന് അതിജീവിച്ചാണ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്.