kejriwal

ന്യൂഡൽഹി: വർഷങ്ങളായി ബി.ജെ.പി കോട്ടയായിരുന്ന ഗുജറാത്തിലെ ആംആദ്മി പാർട്ടിയുടെ മുന്നേറ്റം അഭൂതപൂർവമായ വിജയം എന്ന് വിശേഷിപ്പിച്ച് അരവിന്ദ് കേജ്‌രിവാൾ. പഞ്ചാബിൽ നടന്നതു പോലെ ഗുജറാത്തിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കി. 2027ൽ അവിടെ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.ഇന്നലെ നടന്ന ആം ആദ്മി ദേശീയ കൗൺസിൽ യോഗത്തിൽ ദേശീയ സുരക്ഷ,​ പണപ്പെരുപ്പം,​ തൊഴിലില്ലായ്മ എന്നിവ ചർച്ച ചെയ്തുവെന്ന് പാർട്ടി ഡൽഹി കൺവീനർ ഗോപാൽ റായ് പറഞ്ഞു. ഈ വിഷയങ്ങളിൽ പാർട്ടി കേന്ദ്രത്തിന് കത്തയയ്ക്കും. ദേശീയ സുരക്ഷയും ചൈനയുമായുള്ള സംഘർഷവുമാണ് ചർച്ച ചെയ്ത മറ്റൊരു പ്രധാന പ്രശ്നം. ദേശീയ പാർട്ടി എന്ന നിലയിൽ പാർട്ടിയുടെ അടിത്തറ വിപുലീകരിക്കുമെന്നും ആറ് മാസത്തിനുള്ളിൽ സംസ്ഥാന കമ്മിറ്രികൾ ശക്തിപ്പെടുത്തുകയോ രൂപീകരിക്കുകയോ ചെയ്യും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.