
ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രത്യക്ഷനികുതിയായി നടപ്പുവർഷം ഡിസംബർ 17വരെയുള്ള കണക്കുപ്രകാരം മുൻവർഷത്തെ സമാനകാലത്തേക്കാൾ 25.90 ശതമാനം വളർച്ചയോടെ 13.63 ലക്ഷം കോടി രൂപ സമാഹരിച്ചു. കഴിഞ്ഞവർഷം ഇതേകാലത്ത് നേടിയത് 10.83 ലക്ഷം കോടി രൂപയായിരുന്നു.
2.27 ലക്ഷം കോടി രൂപ റീഫണ്ട് കിഴിച്ചാൽ സമാഹരണം (അതായത്, അറ്റ പ്രത്യക്ഷനികുതി വരുമാനം) 11.35 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലത്ത് 9.47 ലക്ഷം കോടി രൂപയായിരുന്നു റീഫണ്ട് കിഴിച്ചുള്ള സമാഹരണം; ഇക്കുറി വർദ്ധന 19.81 ശതമാനം. അറ്റ പ്രത്യക്ഷനികുതി വരുമാനത്തിൽ 6.06 ലക്ഷം കോടി രൂപ കോർപ്പറേറ്റ് നികുതിയാണ്. വ്യക്തിഗത ആദായനികുതിയും (ഇൻകം ടാക്‌സ്) ഓഹരികളിൽ നിന്നുള്ള നികുതിയും (സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ടാക്‌സ് - എസ്.ടി.ടി) ചേർന്ന് 5.26 ലക്ഷം കോടി രൂപയും ലഭിച്ചു.