
ന്യൂയോർക്ക് : യു.എസിൽ വീടിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ - അമേരിക്കൻ വംശജയ്ക്കും വളർത്തുനായയ്ക്കും ദാരുണാന്ത്യം. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ ഡിക്സ് ഹില്ലിൽ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവമെന്ന് സഫോക് കൗണ്ടി പൊലീസ് അറിയിച്ചു.
സംരംഭകയായ ടാനിയ ബതീജ ( 32 ) ആണ് മരിച്ചത്. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും ടാനിയ മരിച്ചിരുന്നു. ടാനിയയുടെ മാതാപിതാക്കളുടെ വീടും സമീപത്തായിരുന്നു. പുലർച്ചെ നടക്കാനിറങ്ങിയ ബിസിനസുകാരനായ പിതാവാണ് ടാനിയ താമസിച്ച വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. വീട് പൂർണമായും അഗ്നിക്കിരയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.