hh

ദോഹ: രണ്ടാം പകുതിയുടെ 79,​ 81 മിനിട്ടുകളിൽ എംബാപ്പെ നേടിയ രണ്ടു ഗോളുകളിലൂടെ തിരിച്ചടിച്ച് ഫ്രാൻസ് അർജന്റീനയ്ക്കൊപ്പമെത്തിയതോടെ ഫൈനൽ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. 79ാം മിനിട്ടിൽ നേടിയ പെനാൽ

ട്ടി ഗോളാക്കിമാറ്റിയ എംബാപ്പെ അർജന്റീനയ്ക്ക് ശ്വാസം വിടാൻ സമയംകിട്ടുംമുമ്പ് അടുത്ത് ഗോളും നേടി സമനില നേടുകയായിരുന്നു. ഫ്രാൻസിനെതിരെ ആദ്യപകുതിയിൽ അ‌ർജന്റീന രണ്ട് ഗോളിന് മുന്നിലായിരുന്നു. സൂപ്പർതാരം ലയണൽ മെസിയും ഏയഞ്ചൽ ഡി മരിയയുമാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. പെനാൽട്ടിയിലൂടെ മെസിയാണ് അർജന്റീനയക്കായി ആദ്യഗോൾ നേടിയത്. മെസിയുടെ അസിസ്റ്റിൽ എയ്ഞ്ചൽ ഡി മരിയ 37ാം മിനിട്ടിൽ രണ്ടാം ഗോൾ നേടി. ഖത്തർ ലോകകപ്പിലെ മെസിയുടെ ആറാംഗോളും ലോകകപ്പുകളിലെ 12ാംം ഗോളുമാണിത്.

അർജന്റീന 4-4-2 ശൈലിയിലും ഫ്രാൻസ് 4-2-3-1 ശൈലിയിലുാമണ് കളത്തിലിറങ്ങിയത്. പ്രാൻസ് രണ്ടുമാറ്റങ്ങളുമായാണ് ഇറങ്ങിയത്. കൊനാറ്റെയ്ക്ക് പകരം ഉപമെക്കാനോയും ഫൊഫാനയ്ക്ക് പകരം റാബിയോയും ടീമിലിടം നേടി.