kk

വീട് വയ്ക്കുമ്പോൾ വാസ്തു നോക്കുന്നത് ഇന്ന് സർവ സാധാരണമായിട്ടുണ്ട്. വീട്ടിനകത്ത് ഓരോന്നിനും വാസ്തു അനുസരിച്ച് ഓരോ സ്ഥാനം കല്പിച്ചിട്ടുണ്ട്. വാസ്തു പ്രകാരം ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ദമ്പതികൾ തമ്മിൽ കലഹത്തിന് ഇടയാക്കും എന്ന് വിശ്വസിക്കപ്പെടുന്നു. കിടപ്പുമുറിയും കട്ടിലും ദമ്പതിമാർ തമ്മിലുള്ള ബന്ധത്തെ വളരെയധികം സ്വാധീനിക്കുന്നു. കിടപ്പുമുറിയിൽ കട്ടിൽ മദ്ധ്യത്തായി വേണം ഇടേണ്ടത് എന്നാണ് വാസ്തുവിൽ പറയുന്നത്. കട്ടിലിനടിയിൽ ചില സാധനങ്ങൾ സൂക്ഷിക്കുന്നത് ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളെ വിളിച്ചുവരുത്തുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.

ചൂലാണ് അതിലൊന്ന്. കട്ടിലിനടിയിൽ ചൂൽ വയ്ക്കുന്ന ശീലം ഉണ്ടെങ്കിൽ ഉടൻ തന്നെ അത് നീക്കം ചെയ്യുക. വാസ്തുപ്രകാരം ഇത് വീട്ടിലെ അംഗങ്ങൾക്ക് അസുഖങ്ങൾ വരാനും സാമ്പത്തിക പ്രശ്നങ്ങൾക്കും ഇടയാക്കും. ചൂല് ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കട്ടിലിനടിയിൽ ചൂൽവയ്ക്കുന്നത് ലക്ഷ്മീദേവിയെ കോപിഷ്ഠയാക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അതിനാൽ ചൂൽ ആർക്കും കാണാൻ കഴിയാത്ത ഒരു സ്ഥലത്ത് സൂക്ഷിക്കുക.

അറിഞ്ഞോ അറിയാതെയോ ഇരുമ്പ് ഉരുപ്പടികൾ കട്ടിലിനടിയിൽ പവരും ഇടാറുണ്ട്, വാസ്തപു പ്രകാരം ഇത് ചെയ്യുന്നത് അശുഭകരമാണെന്ന് പറയപ്പെടുന്നു. അതുകൊണ്ട് ഇരുമ്പ് സാധനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സ്ഥലത്ത് സൂക്ഷിക്കണം.

അതുപോലെതന്നെ ചെരുപ്പും ഷൂസുമൊന്നും കട്ടിലിനടിയിൽ വയ്ക്കാൻ പാടില്ല. ഇവ കട്ടിലിനടിയിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജി വീട്ടിലേക്ക് വരുന്നതിന് കാരണമാകുമെന്ന് വാസ്തുവിൽ പറയുന്നു.

കേടായ ഇലക്ട്രിക് സാധനങ്ങൾ കട്ടിലിനടിയിൽ സൂക്ഷിക്കുന്ന ശീലം പലർക്കുമുണ്ട് എന്നാൽ ഇത്കാരണം ഉറക്കപ്രശ്നങ്ങൾ ഉണ്ടാകാം. ഇത് കലഹത്തിനും കാരണമാകാം. അതിനാൽ കട്ടിലിനടിയിൽ ഇലക്ട്രോണിക്സ് സാധനങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം.

നിങ്ങളുടെ പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ,​ പത്രങ്ങൾ അല്ലെങ്കിൽ മാസികകൾ എന്നിവ കട്ടിലിനടിയിൽ വയ്‌ക്കരുതെന്ന് വാസ്തുശാസ്ത്രം പറയുന്നു. അത് ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾക്കിടയാക്കും.

കട്ടലിന് മുകളിൽ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ബെഡ്ഷീറ്റ് ഒരിക്കലും ഇടരുത്. ഇത് ദമ്പതികൾ തമ്മിലുള്ള അകൽച്ചയ്ക്ക് കാരണമാകും. അതിനാൽ കട്ടിലിന് മുകളിൽ എപ്പോഴും ഒരു ബെഡ്ഷീറ്റ് മാത്രം ഉപയോഗിക്കുക. കട്ടിലിന് മുന്നിൽ ഒരുതരത്തിലുള്ള കണ്ണാടിയും വയ്ക്കരുതെന്നും വാസ്തുവിൽ പറയുന്നു.