mammootty-wc

ദോഹ: ഫിഫ ലോകകപ്പ് ഫൈനലിന് സാക്ഷിയായി മലയാളികളുടെ പ്രിയ താരം മമ്മൂട്ടി. ഫ്രാൻസ്- അർജന്റീന പോരാട്ടത്തിനിടയിൽ ഗ്യാലറിയിൽ നിന്നുള്ള ചിത്രങ്ങൾ താരം തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പങ്കു വെച്ചു. "ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നു. എന്തൊരു അന്തരീക്ഷം..എന്തൊരു നിമിഷം" എന്ന അടിക്കുറിപ്പോടെയായിരുന്നു മമ്മൂട്ടി ഫുട്ബാൾ ആരാധകരോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിയോടൊപ്പമുണ്ട്.

Witnessing the biggest sporting spectacle !

What an atmosphere..What a moment !!#FIFAWorldCup #ArgentinaVsFrance pic.twitter.com/MJAzPoQ6Es

— Mammootty (@mammukka) December 18, 2022

അതേ സമയം കളിയുടെ ആദ്യ പകുതിയിൽ മെസിയുടെയും ഡി മരിയയുടെയും ഗോൾ നേട്ടത്തിൽ ലീഡുറപ്പിച്ച അർജന്റീനയ്ക്ക് ഫ്രാൻസ് തിരിച്ചടി നൽകി. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ കിലിയൻ എംബാപ്പേ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ ഫ്രാൻസ് മത്സരം നിശ്ചിത സമയത്തിനുള്ളിൽ സമനില പിടിച്ചു. ഇതിന് പിന്നാലെ ആവേശം നിറഞ്ഞ ഫൈനൽ അര മണിക്കൂർ അധിക സമയത്തേയ്ക്ക് നീണ്ടു.