mesi-team

ദോഹ: 36 വർഷത്തെ അർജന്റീനയുടെ കാത്തിരിപ്പിന് വിരാമമിട്ട് ലുസൈലിലെ പുൽത്തകിടിയിൽ ലയണൽ മെസിയും സംഘവും ലോകകപ്പിൽ മുത്തമിട്ടു. ഭൂമിയിലെമ്പാടുമുള്ള അർജന്റീനാ ആരാധകരും ആ സുന്ദരമുഹൂർത്തത്തിൽ ആരവങ്ങളിലലിഞ്ഞുചേർന്നു. സ്വർഗത്തിലിരുന്ന് ഡീഗോ മറഡോണയും തന്റെ പിന്മുറക്കാരുടെ അസുലഭ നേട്ടത്തിൽ അപ്പോൾ കയ്യടിച്ചിരിക്കാം.

ഫൈനലിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് നിലവിലെ ലോകചാമ്പ്യന്മാരായെത്തിയ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന നേടിയത് തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടമാണ്.23-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ലയണൽ മെസിയും 36-ാം മിനിട്ടിൽ ഏൻജൽ ഡി മരിയയുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. . ഈ തിരിച്ചടിയിൽ പതറാതെ തിരിച്ചുവന്ന ഫ്രാൻസിന് 80-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റിയാണ് തിരിച്ചുവരവിനുള്ള വഴിയൊരുക്കിയത്. ആ ആവേശത്തിൽ അവർ അടുത്ത ഗോളും നേടി കളി സമനിലയിലാക്കി.

mesi

ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന അർജന്റീനയെ 80-ാം മിനിട്ടിലും 81-ാം മിനിട്ടിലും കിലിയൻ എംബാപ്പെ നേടിയ ഗോളുകൾക്കാണ് ഫ്രാൻസ് തളച്ചത്.എന്നാൽ അധികസമയത്തിന്റെ മൂന്നാം മിനിട്ടിൽ മെസിയുടെ സുന്ദരമായ ഗോൾ വലയ്ക്കകത്തുനിന്ന് തട്ടിക്കളഞ്ഞിട്ടും ഫ്രാൻസിന് രക്ഷയുണ്ടായില്ല.ഷൂട്ടൗട്ടി​ൽ ഫ്രാൻസി​ന്റെ കി​ക്കെടുത്ത കോമാനും ഷുവാമേനി​യും കി​ക്ക് പാഴാക്കി​.അർജന്റീനക്കാരെല്ലാം കി​ക്ക് ലക്ഷ്യത്തി​ലെത്തി​ച്ചു.

രണ്ട് ഗോളുകൾ നേടി​യ മെസി​യും രണ്ട് കി​ക്കുകൾ സേവുചെയ്ത ഗോളി​ എമി​ലി​യാനോ മാർട്ടി​നെസും അർജന്റീനയുടെ ഹീറോസ്.

ഗോളുകൾ ഇങ്ങനെ

•1-0

23-ാം മിനിട്ട്

ലയണൽ മെസി (പെനാൽറ്റി)

പന്തുമായി ബോക്സിലൂടെ മുന്നേറിയ ഏൻജൽ ഡി മരിയയെ പിന്തുടർന്ന ഒസ്മാനെ ഡെബലെ പിന്നിൽനിന്ന് ഫൗൾ ചെയ്തതോടെ റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുക്കാനെത്തിയ മെസി പതറാതെ പന്ത് ഇടംകാലുകൊണ്ട് വലയുടെ ഇടതുമൂലയിലേക്ക് അടിച്ചു കയറ്റിയപ്പോൾ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് തെറ്റായ ദിശയിലേക്കാണ് ഡൈവ് ചെയ്തത്.

•2-0

36-ാം മിനിട്ട്

ഏൻജൽ ഡി മരിയ

അർജന്റീനയുടെ തകർപ്പൻ പാസിംഗിലൂടെ പിറന്ന ഗോൾ . ഉപമെക്കാനോയിൽ നിന്ന് സംഭവിച്ച പ്രതിരോധപ്പിഴവിൽ പന്തുകിട്ടിയ മെസി കൃത്യമായി മക് അലിസ്റ്ററിന് നൽകി. പന്തുമായി മുന്നേറിയ മക് അലിസ്റ്റർ വലതുവിംഗിലൂടെ ഓടിക്കയറിയ ഡി മരിയയ്ക്ക് കണക്കുകൂട്ടി പാസ് ചെയ്തു. ഡി മരിയയുടെ സൂപ്പർ ഫിനിഷിലൂടെ അർജന്റീന ലീഡ് ഇരട്ടിയാക്കി.

•2-1

80-ാം മിനിട്ട്

എംബാപ്പെ

ഓട്ടമെൻഡി കോളോ മുവാനിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി എംബാപ്പെ ഗോളാക്കി.

•2-2

81-ാം മിനിട്ട്

എംബാപ്പെ

മാർക്കസ് തുറാമിൽ നിന്ന് കിട്ടിയ പാസ് തകർപ്പൻ ഫിനിഷിലൂടെ എംബാപ്പെ ഗോളാക്കി.