
മുംബയ് : മഹാരാഷ്ട്രയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആളാണ് തന്നെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം.
വെള്ളിയാഴ്ച വൈകിട്ടാണ് പ്രതികൾ പെൺകുട്ടിയെ കടൽത്തീരത്തുള്ള ഗ്രാമത്തിലെ ഒഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയത്, അടുത്തദിവസം രാവിലെ വരെ പെൺകുട്ടിയെ പ്രതികൾ പീഡിപ്പിച്ചു. ഡിസംബർ 16ന് രാത്രി എട്ടിന് ആരംഭിച്ച പീഡനം അടുത്തദിവസം രാവിലെ 11 വരെ തുടർന്നു. ബംഗ്ലാവിൽ നിന്ന് പെൺകുട്ടിയെ കടൽത്തീരത്തേക്ക് കൊണ്ടുപോയി കുറ്റിക്കാട്ടിൽ വച്ച് വീണ്ടും പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.