messi

ലോകകപ്പ് നേട്ടത്തിൽ ലയണൽ മെസിയെ പ്രശംസിച്ച് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. ഇൻസ്റ്റഗ്രാമിൽ മെസിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഒറ്റവരി സന്ദേശവുമായിട്ടാണ് അദ്ദേഹം അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

കപ്പിൽ തൊട്ടുനിന്ന് പുഞ്ചിരിക്കുന്ന മെസിയുടെ ചിത്രത്തിനൊപ്പം സ്പാനിഷ് ഭാഷയിൽ 'സഹോദരന് അഭിനന്ദനങ്ങൾ' എന്നാണ് നെയ്മർ കുറിച്ചിരിക്കുന്നത്. നെയ്‌മറിന്റെ ബ്രസീൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടാണ് പുറത്തായത്.

View this post on Instagram

A post shared by NJ 🇧🇷 (@neymarjr)

അതേസമയം, അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് മെസി പ്രതികരിച്ചു. ലോക ചാമ്പ്യന്മാർ എന്ന ഖ്യാതിയോടെ അർജന്റൈൻ ജഴ്സിയിൽ കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അർജന്റീനയിലേക്ക് തിരിച്ചെത്താൻ കാത്തിരിക്കുകയാണെന്നും മെസി കൂട്ടിച്ചേർത്തു. ഖത്തർ ലോകകപ്പിലെ ഗോൾഡൻ ബോൾ പുരസ്‌കാരവും മെസിക്കാണ്. ഇതോടെ രണ്ട് തവണ ഗോൾഡൻ ബോൾ പുരസ്‌കാരം നേടുന്ന ആദ്യതാരമായി അദ്ദേഹം. 2014 ലെ ലോകകപ്പിലും മെസി മികച്ച താരമായിരുന്നു.