
മൂന്ന് പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ കീഴടക്കി അർജന്റീന ലോകകപ്പ് നേടിയത്. ഇത് മൂന്നാം തവണയാണ് അർജന്റീന ലോകചാമ്പ്യന്മാരാകുന്നത്. 1978,1986 വർഷങ്ങളിലായിരുന്നു ഇതിന് മുമ്പ് കപ്പ് സ്വന്തമാക്കിയത്.
ഫ്രാൻസിനെതിരെ 4-2ന് വിജയിച്ചതിന് പിന്നാലെ ലക്ഷക്കണക്കിന് അർജന്റീനക്കാരാണ് മെസിയുടെ ജന്മനാടായ റൊസാരിയോയിലെ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. കാലുകുത്താൻ പോലും സ്ഥലമില്ലാത്ത രീതിയിൽ ആളുകൾ തടിച്ചുകൂടി നിൽക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ടീമിന്റെ വിജയം രാജ്യമൊട്ടാകെ ആഘോഷിക്കുകയാണ്. റൊസാരിയോക്കാരെ സംബന്ധിച്ച് അവർക്ക് ഈ വിജയം നൽകുന്നത് ഇരട്ടി മധുരമാണ്. അർജന്റീനയ്ക്കായി മെസി രണ്ടും, ഏൻജൽ ഡി മരിയ ഒരു ഗോളുമാണ് നേടിയത്. ഇരുവരും റൊസാരിയോ സ്വദേശികളാണ്.
പ്രാദേശിക ടീമായ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ നിന്നാണ് മെസി ഉയർന്നുവന്നത്. അന്നത്തെ എതിരാളികളായ പ്രാദേശിക ടീം റൊസാരിയോ സെൻട്രലിലായിരുന്നു ഏഞ്ചൽ ഡി മരിയ. 'ഞങ്ങൾ ചാമ്പ്യന്മാരാണ്, ഈ വിജയമാണ് ഞങ്ങൾ ആഗ്രഹിച്ചത്'- റൊസാരിയോ നിവാസിയായ സാന്റിയാഗോ ഫെരാരിസി പറയുന്നു. 'റൊസാരിയോയുടെ ആൺകുട്ടികൾ എപ്പോഴും വെല്ലുവിളികൾ ഏറ്റെടുക്കുകയും, വിജയിക്കുകയും ചെയ്യുന്നു.' മറ്റൊരു നാട്ടുകാരൻ പറയുന്നു.
ROSARIO, CUNA DE CAMPEONES 🇦🇷 ⭐️⭐️⭐️ pic.twitter.com/FYTeGylPEE
— ROSARIOMIX.COM (@ROSARIOMIX) December 18, 2022