
ദോഹ: 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലുസൈലിലെ സ്റ്റേഡിയത്തിൽ അർജന്റീനയുടെ ലയണൽ മെസിയും സംഘവും ലോകകപ്പ് ഉയർത്തിയതിന് പിന്നാലെ കളത്തിലിറങ്ങി ലോകകപ്പ് ചാമ്പ്യൻമാരുടെ പങ്കാളികൾ. നായകൻ ലയണൽ മെസിയുടെ ഭാര്യ ആന്റോനെല്ല റൊക്കുസോയും സംഘത്തിൽ ഉൾപ്പെടുന്നു.
അർജന്റീനിയൻ താരം പാപു ഗോമസിന്റെ ഭാര്യ ലിൻഡ റാഫ് പങ്കുവച്ച പോസ്റ്റിൽ ആന്റോനെല്ല റോക്കുസോ, ജൂലിയൻ അൽവാരസിന്റെ പങ്കാളി മറിയ എമിലിയ ഫെരെരോ, ജെരോനിമോയുടെ പങ്കാളി റോസിയോ എസ്പോസിറ്റോ, എക്സിക്വൽ പാലാസിയോസിന്റെ പങ്കാളി യെസി ഫ്രിയാസ്, ഗൈഡോ റോഡ്രിഗസിന്റെ പങ്കാളി ഗ്വാഡലൂപ്പെ വാഡ രമോൺ, ഫ്രാങ്കോ അർമാനിയുടെ ഡാനിയേല റെൻഡൻ, ജർമ്മൻ പെസെല്ലയുടെ അഗസ്റ്റിൻ ബാസെറാനോ, തിയാഗോ അൽമാഡയുടെ അലനിസ് പോസ, ഏഞ്ചൽ കൊറിയയുടെ സബ്രീന ഡി മാർസോ, നഹുവൽ മോളിനയുടെ ബാർബറ ഒച്ചിയുസി, ലിയാൻഡ്രോ പരേഡസിന്റെ കാമില ഗലാന്റെ, അലക്സിസ് മക്അലിസ്റ്ററിന്റെ കാമില മായൻ, നിക്കോളാസ് ടാഗ്ലിയാഫിക്കോയുടെ കാരോ കാൽവാഗ്നി, ലിസാൻഡ്രോ മാർട്ടിനെസിന്റെ മുരി ലോപ്പസ് ബെനിറ്റെസ്,പൗലോ ഡിബാലയുടെ ഒറിയാന സബാറ്റിനി എന്നിവരാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
അർജന്റീനിയൻ താരങ്ങൾ ഏറെക്കാലമായി മോഹിച്ച ലക്ഷ്യത്തിലെത്താൻ പിന്തുണ നൽകിയ ഒപ്പം നിന്നവരാണ് അവരുടെ പങ്കാളികൾ. അതുകൊണ്ടുതന്നെ ലോകകപ്പ് വിജയം അവരുടേതുകൂടിയായിരുന്നെന്ന് ചിത്രം സൂചിപ്പിക്കുന്നു. ക്രൊയേഷ്യയ്ക്കെതിരായ സെമിഫൈലനിന് മുൻപായി താരങ്ങളുടെ പങ്കാളികൾ ഒത്തുകൂടി ആഘോഷിച്ചിരുന്നു.
മെസിയും പാപു ഗോമസും ഉൾപ്പെടെയുള്ള താരങ്ങൾ തങ്ങളുടെ കുടുംബവുമൊത്താണ് ഖത്തർ ലോകകപ്പ് വിജയം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.