
ലോകകപ്പ് നടന്നത് ഖത്തറിലാണെങ്കിലും ലോകം മുഴുവൻ കളിയുടെ ആവേശത്തിലായിരുന്നു. നെയ്മറിനും മെസിക്കുമൊക്കെ ഇങ്ങ് കേരളത്തിലും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. കട്ടൗട്ടുകൾ സ്ഥാപിച്ചു, ഫ്ലക്സടിച്ചുമൊക്കെയാണ് തങ്ങളുടെ ഇഷ്ട ടീമിനുള്ള പിന്തുണ മലയാളികൾ അറിയിച്ചത്.
കേരളത്തിലുള്ള തന്റെ കട്ടൗട്ട് നന്ദി പറഞ്ഞുകൊണ്ട് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഫൈനലിൽ കപ്പുയർത്തിയതിന് പിന്നാലെ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ മറ്റ് രാജ്യങ്ങളുടെ പേരുകൾ പറയുമ്പോൾ ഇന്ത്യയ്‌ക്കൊപ്പം കേരളത്തിന്റെ പേര് പ്രത്യേകം പരാമർശിച്ച് നന്ദി പറഞ്ഞിരിക്കുകയാണ് അർജന്റീനയുടെ ദേശീയ ടീം.
ഇന്ത്യ, ബംഗ്ലാദേശ്,പാകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾക്കൊപ്പം കേരളത്തിന്റെ പേര് പ്രത്യേകം പരാമർശിച്ചാണ് നന്ദി പറഞ്ഞിരിക്കുന്നത്. ' നിങ്ങളുടെ പിന്തുണ അത്ഭുതകരമായിരുന്നു. നന്ദി ബംഗ്ലാദേശ്, കേരള, ഇന്ത്യ, പാകിസ്ഥാൻ'- എന്നാണ് ടീം ട്വീറ്റ് ചെയ്തിരിക്കുന്നത്.
#Qatar2022
— Selección Argentina 🇦🇷 (@Argentina) December 19, 2022
Thank you Bangladesh 🤩
Thank you Kerala, India, Pakistan. Your support was wonderful! https://t.co/GvKwUP2hwJ