brush

മുല്ലമൊട്ടുകൾ പോലുള്ള പല്ല് ആഗ്രഹിക്കാത്തവരായി ആരാണുണ്ടാകുക? പല്ലിന്റെ സൗന്ദര്യം നമ്മുടെ ആത്മവിശ്വാസത്തെയും ബാധിക്കാറുണ്ട്. ചിലർക്ക് പല്ലിന്റെ നിറം മഞ്ഞയാകാറുണ്ട്. ഇങ്ങനെയുള്ള ചിലർക്ക് മറ്റുള്ളവരോട് പുഞ്ചിരിക്കാൻ തന്നെ മടിയായിരിക്കും.


പല്ലിന്റെ ആരോഗ്യത്തിന് ബ്രഷിംഗ് ആണ് ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം. രാവിലെയും രാത്രി ഭക്ഷണത്തിന് ശേഷവും നിർബന്ധമായും പല്ല് തേക്കണം. ഏത് തരം ബ്രഷ് ഉപയോഗിക്കണമെന്നതിലും കാര്യമുണ്ട്. മൂന്ന് തരത്തിലുള്ള ബ്രഷുകളാണുള്ളത്. സോഫ്റ്റ് അല്ലെങ്കിൽ മീഡിയം വാങ്ങുന്നതാണ് നല്ലത്.

ബ്രഷിംഗിനുമുണ്ട് സമയം. ഒരുപാട് സമയം ബ്രഷ് ചെയ്യുന്നത് നല്ലതല്ല. എന്നുകരുതി പല്ലിലെ അണുക്കൾ പോകുകയും വേണം. രണ്ട് മുതൽ നാല് മിനിട്ട് വരെയാണ് ബ്രഷ് ചെയ്യേണ്ടത്. കൂടുതൽ സമയം പല്ലുതേക്കുന്നത്, കുറച്ച് പ്രായം കൂടുമ്പോഴേക്ക് പല്ല് തെയ്മാനം ഉണ്ടാകാൻ കാരണമായേക്കും. വൃത്തിയുള്ള സ്ഥലത്ത് വേണം ബ്രഷ് സൂക്ഷിക്കാൻ. ഇളംചൂടുവെള്ളത്തിലിട്ട് കഴുകണം.