
ബാങ്കോക്ക്: തായ്ലാൻഡിൽ യുദ്ധക്കപ്പൽ മുങ്ങി. 106 പേർ ഉണ്ടായിരുന്ന കപ്പലിൽ നിന്ന് 75 പേരെ രക്ഷിച്ചു. ഇപ്പോഴും കപ്പലിൽ കുടുങ്ങി കിടക്കുന്ന 31 പേരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. തായ്ലാൻഡ് നാവികസേനയുടെ 'സുഖോ തായി' എന്ന യുദ്ധക്കപ്പലാണ് തായ്ലാൻഡ് ഉൾക്കടലിൽ മുങ്ങിയത്.
പ്രക്ഷുബ്ധമായ കടലിൽ കപ്പലിന്റെ ഇലക്ട്രിക് സംവിധാനം തകരാറിലായതാണ് അപകട കാരണമെന്നാണ് നിഗമനം. മൂന്നു യുദ്ധക്കപ്പലുകളും നിരവധി ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ടെന്ന് തായ്ലാൻഡ് നാവികസേനാ വക്താവ് അറിയിച്ചു. 1987 മുതൽ തായി നാവികസേന ഉപയോഗിക്കുന്ന അമേരിക്കൻ നിർമിത യുദ്ധക്കപ്പലാണ് അപകടത്തിൽപ്പെട്ടത്.
📹 | A warship of #Thailand's navy sunk in the Gulf of Thailand.
— EHA News (@eha_news) December 19, 2022
▪️75 sailors were rescued, 31 are still missing.pic.twitter.com/CrILCDFTmB