tamannaah

വിവിധ ഭാഷാ സിനിമകളിൽ തന്റെതായ സ്ഥാനം സ്വന്തമാക്കിയ നടിയാണ് തമന്ന ഭാട്ടിയ. തമന്നയുടെ ഫാഷൻ സെൻസിനെ കുറിച്ച് ആരാധകർക്ക് വളരെ നല്ല അഭിപ്രായമാണ്. ട്രെഡീഷണൽ വസ്ത്രങ്ങളിലും മോഡേൺ വസ്ത്രങ്ങളിലും ഒരു പോലെ താരം തിളങ്ങാറുണ്ട്. എന്നിരുന്നാലും, ഇത്തവണ തമന്നയുടെ ഫാഷനെ വിമർശിച്ചിരിക്കുകയാണ് ജനങ്ങൾ.

ശിൽപ ഷെട്ടിയെ കോപ്പിയടിച്ചതിനാണ് തമന്ന വിമർശിക്കപ്പെട്ടത്. അടുത്തിടെ ശിൽപ ഷെട്ടി ഡബിൾ ടോൺ ജീൻസ് ധരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. അതുപോലെയുള്ള ഡബിൾ ടോൺ ജീൻസ് ധരിച്ചാണ് തമന്നയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വീഡിയോയിൽ കറുത്ത ബട്ടണുള്ള ഷർട്ട് ധരിച്ച് ഷോർട്ട് ജാക്കറ്റും ഡബിൾ ടോൺ ജീൻസും ധരിച്ച് നിൽക്കുന്ന തമന്നയെ കാണാം. ഈ വീഡിയോയ്ക്കെതിരെയാണ് വിമർശനങ്ങൾ ഉയർന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇന്റർനെറ്റ് ഉപഭോക്തകൾ കമന്റുകളുമായി രംഗത്തെത്തി. ശിൽപ ഷെട്ടിയെ കോപ്പിയടിച്ചെന്നും നിങ്ങൾക്ക് രണ്ട് പേർക്കു ഒരേ തയ്യൽക്കാർ ആണോ എന്നുമുള്ള രീതിയിലാണ് കമന്റുകൾ വന്നത്. മറ്റു ചിലർ ഈ വസ്ത്രം ശിൽപ ഷെട്ടിയെക്കാൾ തമന്നയ്ക്ക് ചേരുന്നുണ്ടെന്നും പറഞ്ഞിട്ടുണ്ട്.

View this post on Instagram

A post shared by Viral Bhayani (@viralbhayani)

അടുത്തിടെ പ്രമുഖ ഡിസെെനർ മനീഷ് മൽഹോത്രയുടെ ജന്മദിനത്തിലാണ് ശിൽപ ഷെട്ടി ഡബിൾ ടോൺ ജീൻസ് ധരിച്ച് പങ്കെടുത്തത്.

View this post on Instagram

A post shared by Viral Bhayani (@viralbhayani)