
കണ്ണിന്റെയും മുഖത്തിന്റെയും ഭംഗി വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഭാഗമാണ് പുരികങ്ങൾ. നല്ല കട്ടിയുള്ള കറുത്ത പുരികങ്ങൾ പലരും ആഗ്രഹിക്കാറുണ്ട്. പല വഴികൾ പരീക്ഷിച്ച് ഫലം കാണാത്തതിനാൽ വിപണിയിൽ ലഭിക്കുന്ന പെൻസിലുകൾ ഉപയോഗിച്ച് പുരികം വരയ്ക്കുന്നവരാണ് അധികംപേരും. എന്നാൽ ഇനി നിങ്ങൾ ബുദ്ധിമുട്ടേണ്ട. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ പുരികത്തിന്റെ കട്ടി കൂട്ടാം. അതും വളരെ എളുപ്പത്തിൽ. എത്ര തിരക്കുള്ളവർക്കും ചെയ്യാൻ കഴിയുന്ന ഈ പൊടിക്കൈകൾ ഒന്ന് പരീക്ഷിച്ചുനോക്കൂ. വെറും ഏഴ് ദിവസത്തിനുള്ളിൽ മാറ്റം കാണാം.
ഉള്ളി നീര്
സവാളയുടെ നീരെടുത്ത് ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് പുരികത്തിൽ തേയ്ച്ച് പിടിപ്പിക്കാവുന്നതാണ്. പുരികത്ത് പുരട്ടിയ ശേഷം അൽപ്പ സമയം മസാജ് ചെയ്യുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ വളരെ വേഗത്തിൽ നിങ്ങളുടെ പുരികം കട്ടിയായി വളർന്നു വരും.
നാരങ്ങയുടെ തൊലി
നാരങ്ങയുടെ തൊലി ആവണക്കെണ്ണയിലോ ഒലിവ് ഓയിലിലോ കുറച്ച് ദിവസം മുക്കി വയ്ക്കുക. ശേഷം ഈ എണ്ണ ഉറങ്ങുന്നതിന് മുമ്പ് പുരികങ്ങളിൽ പുരട്ടാവുന്നതാണ്.
വിറ്റാമിൻ ഇ ഓയിൽ
പുരികങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും വളരെ നല്ലതാണ് വിറ്റാമിൻ ഇ ഓയിൽ. വിറ്റാമിൻ ഇ ഗുളികകൾ വാങ്ങി അതിനുള്ളിലെ ഓയിൽ പുരികത്തിൽ പുരട്ടാവുന്നതാണ്. പുരികം കൊഴിയുന്നത് തടയാനും കട്ടിയായി വളരാനും ഇത് സഹായിക്കും.