flower

പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമർശിച്ചിട്ടുള്ള ഔഷധസസ്യമാണ് നീലക്കൊടുവേലി. ഇത് വീട്ടിൽ വളർത്തിയാൽ ഐശ്വര്യവും ഭാഗ്യവും ഉറപ്പാണ്. നീലക്കൊടുവേലിയുടെ വേരിലാണ് ചെമ്പോത്ത് എന്ന പക്ഷി കൂടുവയ്ക്കുന്നതെന്നും ചെമ്പോത്തിന്റെ കൂട് കണ്ടെത്തുന്നവർ തീർച്ചയായും ധനികരാകുമെന്നുമാണ് വിശ്വാസം. ഹനുമാൻ മൃതസഞ്ജീവനി തേടി പോയപ്പോൾ അവിടെയുണ്ടായിരുന്ന ഔഷധസസ്യമാണ് നീലക്കൊടുവേലിയെന്നും കഥയുണ്ട്. ഏറെ ഔഷധഗുണങ്ങളുളള നീലക്കൊടുവേലിയ്ക്ക് ഇരുമ്പ് സ്വർണ്ണമാക്കാനുള്ള കഴിവുണ്ടെന്നും പറയപ്പെടുന്നു.

കോട്ടയത്തെ ഇല്ലിക്കൽ മലയുടെ മുകളിൽ അദ്ഭുതശക്തിയുളള നീലക്കൊടുവേലി സസ്യം വളരുന്നുണ്ടെന്നും ഇതിന്റെ പൂക്കൾ കൈവശം വച്ചാൽ ധാരാളം പണം വന്നുചേരുമെന്നും ഐതിഹ്യമുണ്ട്.നീലക്കൊടുവേലിയുടെ ജന്മദേശം ദക്ഷിണാഫ്രിക്കയാണ്. നല്ല ഈർപ്പവും വെളിച്ചവുമുളള മണ്ണിലാണ് നീലക്കൊടുവേലി വളരുന്നത്. പൂന്തോട്ടത്തിൽ വളർത്താൻ അനുയോജ്യമായ ഈ ചെടിയുടെ പൂക്കൾക്ക് ഇളംനീല നിറമാണ്. വളരെ പെട്ടെന്ന് വളരുന്ന ഈ സസ്യത്തിന് 1.8 മീറ്ററോളം ഉയരം വയ്ക്കാറുണ്ട്.
നീല നിറത്തിനു പുറമെ ചുവപ്പ്, വെളള നിറങ്ങളിലും കൊടുവേലികളുണ്ട്. ചുവപ്പ് കൊടുവേലി ചെത്തിക്കൊടുവേലി എന്നാണ് അറിയപ്പെടുന്നത്. കൊടുവേലിയുടെ കമ്പാണ് നടീൽവസ്തു. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം ചെത്തിക്കൊടുവേലിയാണ്. ഇതിന്റെ വേരുകളിൽ കാണുന്ന പ്ലംബാജിൻ എന്ന പദാർത്ഥം ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്.