
തിരുവനന്തപുരം: കേരള വനിതാ കമ്മിഷനില്‍ പാര്‍ട്ട് ടൈം കൗണ്‍സലറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സലിംഗിൽ ഡിപ്ലോമയും ഫാമിലി കൗണ്‍സലിംഗിൽ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയോടൊപ്പം യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പിഎംജി, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-4 എന്ന വിലാസത്തില്‍ 2023 ജനുവരി 15-ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നേരിട്ടോ തപാലായോ സമര്‍പ്പിക്കേണ്ടതാണ്.