
ടൊറന്റോ: കാനഡയിലെ ടൊറന്റോയ്‌ക്ക് സമീപം വോൺ നഗരത്തിൽ അപ്പാർട്ട്മെന്റിലുണ്ടായ വെടിവയ്പിൽ അക്രമി ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് അക്രമി കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 5.50ഓടെയായിരുന്നു സംഭവം. അക്രമിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.