vinayakan-renjith

ഉടമസ്ഥനെ കണ്ടാൽ കുരയ‌്ക്കാത്ത നായ്‌ക്കളുടെ ചിത്രവുമായി നടൻ വിനായകൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനുള്ള മറുപടിയെന്നാണ് സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം വിനായകൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ഐഎഫ്എഫ്‌കെ സമാപന വേദിയിൽ തനിക്കെതിരെ കൂവി പ്രതിഷേധിച്ചവരെ നായ്‌ക്കളോട് ഉപമിച്ച് രഞ്ജിത്ത് സംസാരിച്ചിരുന്നു.

കൂവൽ താൻ കാര്യമാക്കുന്നില്ലെന്നും അറിവില്ലായ്‌മകൊണ്ടാണ് അത് സംഭവിക്കുന്നതെന്നും സൂചിപ്പിക്കാൻ സ്വന്തം വീട്ടിലെ പട്ടികൾ തന്നെ നോക്കി കുരയ്‌ക്കുന്നതിനോടാണ് രഞ്ജിത് ഉപമിച്ചത്.

'ആരോ എന്തോ ബഹളമുണ്ടാക്കി. അത്, കാണാൻ വലിയ പ്രേക്ഷക സമൂഹവുമുണ്ടായി. ഒരു വീഴ്ച്ചയും നടത്തിപ്പിലില്ല. അക്കാദമിക്ക് ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുമില്ല. വിഖ്യാതരായ പ്രതിഭകളുടെ സാന്നിധ്യം മേളയെ സമ്പന്നമാക്കി. ഞാൻ, കോഴിക്കോടാണ്, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണൻ നാടൻ നായ്ക്കളെ വളർത്തുന്നുണ്ട്. ആ നായ്ക്കൾ എന്നെ കണ്ടാൽ കുരയ്ക്കാറുണ്ട്.ഞാൻ ആ വീടിന്റെ ഉടമസ്ഥാനാണെന്നൊന്നും ആ നായ്ക്കൾ ഓർക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരിൽ കുരയ്ക്കാറുണ്ട്. അതുകൊണ്ട് നായയെ തല്ലിപുറത്താക്കാറില്ല,' ഇതായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ.