
വർക്കല:വർക്കല ഇടവ റോഡിലെ പയറ്റുവിള ബ്രദേഴ്സ് നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രവാസി സുഹൃത്തുക്കളുടെയും സഹായ സഹകരണത്തോടെ അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇടവ ഹൈസ്‌കൂൾ റോഡിൽ സി.സി.ടി.വി കാമറകളും ട്രാഫിക് കോൺവെക്സ് മിററുകളും സ്ഥാപിച്ചു. നിരവധി വിനോദസഞ്ചാരികളും വിദ്യാർത്ഥികളും കടന്നുപോകുന്ന പ്രദേശമാണ് പയറ്റുവിള ജംഗ്ഷൻ. അതോടൊപ്പം ചിറയിൽ ക്ഷേത്രം റോഡിൽ മാലിന്യനിക്ഷേപവും പതിവായിരുന്നു. കാമറകൾ സ്ഥാപിക്കുന്നതോടെ എല്ലാത്തിനും പരിഹാരം കാണാൻ സാധിക്കുമെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയ വി.രമേശ് കുമാർ, ആർ.വിജയൻ,വി.സുനിൽകുമാർ എന്നിവർ അഭിപ്രായപ്പെട്ടു.വരും വർഷങ്ങളിലും ജനോപകാര പ്രവർത്തനങ്ങൾ നടത്താൻ ആലോചനയുണ്ടെന്ന് പയറ്റുവിള ബ്രദേഴ്സ് വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളും നേതൃത്വവും അറിയിച്ചു. സംഭാവനകൾ നൽകിയവർക്ക് അംഗങ്ങൾ നന്ദിയും അറിയിച്ചു.