abhyuham

രാഹുൽമാധവ്, അജ്മൽ അമീർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അഖിൽ ശ്രീനിവാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന അഭ്യൂഹം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഏറെ കൗതുകം ഉണർത്തുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. മൂവി വാഗൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ സെബാസ്റ്റ്യൻ, വെഞ്ച്സ്ലേവസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ജാഫർ ഇടുക്കി, കോട്ടയം നസീർ, ആത്മീയ രാജൻ, മാൽവി മൽഹോത്ര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് രാധാകൃഷ്ണൻ, നൗഫൽ അബ്ദുള്ള എന്നിവർ ചേർന്നാണ് തിരക്കഥയൊരിക്കിയിരിക്കുന്നത്. റഫീക് ഇബ്രാഹിമാണ് കോഡയറക്ടർ. ജെയിംസ് മാത്യു, അനീഷ് ആന്റണി, അഖിൽ ആന്റണി എന്നിവർ സഹനിർമ്മാതാക്കളാകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സൽമാൻ അനസ്, റുമ്ഷി റസാക് എന്നിവരാണ്. ഛായാഗ്രഹണം ഷമീർ ജിബ്രാൻ, ബാല മുരുഗൻ, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, ജിത്ത് ജോഷി, സംഗീതം ജുബൈർ മുഹമ്മദ്, സംഘട്ടനം മാഫിയ ശശി, പി.ആർ.ഒ പി.ശിവപ്രസാദ്.