കേരളം ഇന്നുവരെ കാണാത്ത ചില കാഴ്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഡിസംബർ മാസത്തിൽ തണുപ്പൊക്കെ മലയാളികൾക്ക് ഇഷ്ടമാണ്. എന്നാൽ കാഴ്ച മൂടുന്ന മഞ്ഞ് കേരളത്തിൽ ഇത് ആദ്യമാണ്.
കഴിഞ്ഞ ദിവസം കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നെടുമ്പാശേരിയിൽ ഇറക്കേണ്ട നാല് വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിടുകയുണ്ടായി. അന്ന് പുലർച്ചെ മുതൽ കൊച്ചിയിലെ പല പ്രദേശങ്ങളിലും കാഴ്ച പരിധി കുറയ്ക്കത്തക്ക രീതിയിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. വാഹന ഗതാഗതത്തിനും മഞ്ഞ് വീഴ്ച ഏറേ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇത്തരത്തിലുള്ള മൂടൽ മഞ്ഞ് ആദ്യമായാണ് കൊച്ചിയിൽ അനുഭവപ്പെടുന്നത്. അയൽ സംസ്ഥാനങ്ങളിൽ ആഞ്ഞു വീശിയ മാൻഡോസും തുടർച്ചയായി പെയ്യുന്ന മഴ മൂലം അന്തരീക്ഷത്തിലെ ആർദ്രത വർധിച്ചതാണ് മൂടൽ മഞ്ഞിന് കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കി.

mist