fan

ദോഹ: ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ വിജയാഘോഷത്തിലാണ് ലോകം. എന്നാൽ ലോകകപ്പ് ഫെെനൽ മത്സരം നടന്ന ലുസെയ്ൽ സ്റ്റേഡിയത്തിൽ ഒരു ആരാധിക നടത്തിയ ആഹ്ലാദപ്രകടനം കുറച്ച് അതിരുകടന്നിരിക്കുകയാണ്. ഗൊൺസാലോ മൊണ്ടിയിലിന്റെ പെനാൽറ്റി കിക്കിൽ വിജയത്തിനരികെ അർജന്റീന എത്തിയപ്പോൾ ആവേശത്തോടെ ക്യാമറയ്ക്ക് മുൻപിൽ വിവസ്ത്രയായി അർജന്റീന ആരാധിക. ബ്രീട്ടിഷ് മാദ്ധ്യമങ്ങളാണ് ഇവരുടെ ദൃശ്യം പുറത്തുവിട്ടത്.

എന്നാൽ ഖത്തറിലെ കർശന നിയമങ്ങൾ ആരാധികയ്ക്ക് വിനയായിരിക്കുകയാണ്. രാജ്യത്ത് ശരീരപ്രദർശനം നടത്തിയാൽ പിഴ ചുമത്തുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്യാം. രാജ്യത്തെ സംസ്കാരത്തെയും നിയമങ്ങളെയും അനുസരിക്കണമെന്ന് ഖത്തർ ഭരണകൂടം കാണികൾക്ക് കർശന നിർദേശം നൽകിയിരുന്നു. തോളുകളും കാൽമുട്ടുകളും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തർ ഭരണകൂടം പുറത്തുവിട്ട നിയമത്തിൽ പറയുന്നത്.

Topless Argentinian Fan at #worldcup #worldcupfinal2022 #worldcupfinal #Argentina pic.twitter.com/ePHKAp6C6O

— Anthony Sanchez (@bankonsanchez) December 18, 2022