ഇന്ത്യയില്‍ ഇ-മൊബിലിറ്റി വര്‍ദ്ധിക്കുകയാണ്. ആദ്യകാല ഇലക്ട്രിക് വാഹനങ്ങൾക്ക് 50 മുതല്‍ 100 കിലോമീറ്റര്‍ വരെ മാത്രമേ സഞ്ചരിക്കാന്‍ കഴിഞിരുന്നുള്ളു. മൂന്നു വര്‍ഷത്തിനുള്ളില്‍ ശേഷി കുറഞ്ഞ് ഉപയോഗശൂന്യമാകുന്ന ലെഡ് ആസിഡ് ബാറ്ററി അവയുടെ സ്വീകാര്യത കുറച്ചു. ഒരു ലിറ്റര്‍ വ്യാപ്തമുള്ള ഒരു ലെഡ് ആസിഡ് ബാറ്ററിക്ക് ഏകദേശം 75 വാട്ട്അവറില്‍ താഴെ മാത്രം ഊർജ്ജമേ ശേഖരിക്കാനാകുകയുള്ളൂ. ഇതിന് എകദേശം 2 കിലോ ഭാരം വരും. 4 പേര്‍ക്ക് 100 കി.മീറ്റര്‍ സഞ്ചരിക്കാന്‍ 10 കിലോ വാട്ട്അവര്‍ ഊര്‍ജം വേണം. ഇതേ ആവശ്യത്തിന് ഒരു പെട്രോള്‍ വാഹനത്തിന് കേവലം 6 - 7 ലിറ്റര്‍ പെട്രോളിനുളളില്‍ മതി. ഇതുതന്നെയാണ് വൈദ്യുത വാഹനങ്ങള്‍ നേരിടുന്ന കടുത്ത വെല്ലുവിളിയും. വീഡിയോ കാണാം.

ev

കേരളകൗമുദി വീഡിയോ വാർത്തകൾ വാട്സാപ്പിൽ ലഭ്യമാകാൻ ഇവിടെ ക്ലിക്ക് ചെയ്യൂ