 
തിരുവനന്തപുരം: ദക്ഷിണ ഇരവിപേരൂർ ശ്രീകൃഷ്ണ റസിഡന്റ്സ് അസോസിയേഷന്റെ (ദെസ്റ) പരിധിക്കുളളിലുള്ള താമസക്കാരുടെയും വളർത്തുമൃഗങ്ങളുടെയും വൃക്ഷങ്ങളുടെയും വിശദ വിവരങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ഇൻഫർമേഷൻ ബോർഡുകളുടെ ഉദ്ഘാടനവും ഡയറക്ടറിയുടെ പ്രകാശനവും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. നമ്പർ പ്ളേറ്റുകളുടെ ഉദ്ഘാടനവും കലണ്ടറിന്റെ പ്രകാശനവും ഭീമാ ജുവലറി മാനേജിംഗ് ഡയറക്ടർ എം. എസ് സുഹാസ് നിർവഹിച്ചു. എല്ലാ വീടുകളുടെയും മുന്നിൽ വയ്ക്കുന്നതിനുള്ള നമ്പർ പ്ളേറ്റുകളും കലണ്ടറും ഇൻഫർമേഷൻ ബോർഡുകളും സ്പോൺസർ ചെയ്തത് ഭീമാ ജുവലറിയാണ്. ജന്തുജീവജാലങ്ങളോട് അസോസിയേഷൻ കാണിക്കുന്ന കാരുണ്യത്തെ മന്ത്രി പ്രശംസിച്ചു. ഇത്തരത്തിലുള്ള ഇൻഫർമേഷൻ ബോർഡ് വയ്ക്കുന്ന കേരളത്തിലെ ആദ്യ റസിഡന്റ്സ് അസോസിയേഷനാണ് ദെസ്റ.