
കണ്ണൂർ: ഭാരതീയ ധർമ്മ ജനസഭ (ബി.ഡി.ജെ.എസ്) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവ് ദി യൂത്ത് എന്ന മുദ്രാവാക്യവുമായി ലഹരി മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും.പുകഞ്ഞുതീരുന്ന കോശങ്ങൾ,ദ്രവിച്ച്തീരുന്ന കരൾ എന്ന പ്രമേയവുമായി നടത്തുന്ന ജാഥ 21,22 തിയതികളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. 21ന് രാവിലെ 10ന് സ്‌റ്റേഡിയം കോർണറിൽ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ്,സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ടിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്യും.22ന് വൈകിട്ട് പാനൂരിൽ ജാഥ സമാപിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി.അജി,വൈസ് പ്രസിഡന്റ് ശ്രീധരൻ കാരാട്ട്,ജില്ലാ സെക്രട്ടറി പ്രഭാകരൻ മാങ്ങാട്ട്,ജില്ലാട്രഷറർ താടി സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.