ഇന്ത്യ പല തവണ മാന്യമായ സൗമ്യമായ ഭാഷയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് പറഞ്ഞു, ഈ പോക്ക് നല്ലതിനല്ല, ഉക്രൈനെ വെറുതെ വിടണം.യുദ്ധം അവസാനിപ്പിക്കണം. പക്ഷെ പുട്ടിന്റെ സൈന്യം ഉക്രൈനിൽ തലങ്ങും വിലങ്ങും മുന്നേറുകയായിരുന്നു. ഒപ്പം ഇറാനെയും കൂട്ട് പിടിച്ചു. ഇപ്പോൾ ഇതാ വ്ളാഡിമിർ പുടിന് വീണ്ടും ഇന്ത്യയുടെ നിർദേശം. പുട്ടിനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മോദി ഇക്കാര്യമുന്നയിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ ഊർജം,വ്യാപാരം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിലെ ഉഭയകക്ഷി ബന്ധം നേതാക്കൾ വിലയിരുത്തി.
