susheel-modi

ന്യൂഡൽഹി: സ്വവർഗ വിവാഹം രാജ്യത്തിന്റെ സംസ്കാരത്തിനെതിരാണെന്ന് ബിജെപി എം പി സുശീൽ മോദി. ബീഹാറിനെ പ്രതിനിധീകരിച്ച് രാജ്യസഭയെ അഭിസംബോധന ചെയ്യവേ ആയിരുന്നു അദ്ദേഹം സ്വവർഗ വിവാഹത്തിന് എതിരെ പരാമർശം നടത്തിയത്. സ്വവർഗ വിവാഹത്തിന്റെ നിയമ സാധുത രണ്ട് ജഡ്ജിമാർക്ക് എടുക്കാവുന്ന തീരുമാനമല്ല എന്ന് എം പി പറഞ്ഞു.

Same sex marriage should not be legalised
Raised during Zero Hour in Rajya Sabha pic.twitter.com/vABUw5yYF8

— Sushil Kumar Modi (@SushilModi) December 19, 2022

ചില ഇടതുപക്ഷ ലിബറൽ ആക്ടിവിസ്റ്റുകൾ സ്വവർഗ വിവാഹം നിയമവിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ സംസ്കാരത്തിന് എതിരായ നടപടിയ്ക്ക് നീതിന്യായ വകുപ്പ് അംഗീകാരം നൽകരുത്. സ്വവർഗ വിവാഹത്തെ ഞാൻ എതിർക്കുന്നു. അത് വഴി രാജ്യത്തെ വ്യക്തിഗത നിയമങ്ങളുടെ താളം തെറ്റും. രണ്ട് ജഡ്ജിമാർക്ക് തീരുമാനം എടുക്കാവുന്ന തരത്തിലുള്ളതല്ല. അതിനെക്കുറിച്ച് സമൂഹത്തിൽ ചർച്ചകളുണ്ടാവണം. സുശീൽ മോദി പറഞ്ഞു.