
പാട്‌ന: 13 കോടി രൂപയ്‌ക്ക് ബീഹാറിൽ നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുൻപ് തകർന്നു. ബെഗുസരായ് ജില്ലയിലെ ബുർഹി ഗന്ദക് നദിക്ക് കുറുകെ അഞ്ച് വർഷം മുമ്പ് നിർമ്മാണം തുടങ്ങിയ പാലമാണ് തകർന്നത്. പാലത്തിന്റ മദ്ധ്യത്തിലുള്ള ഭാഗം തകർന്ന് നദിയിലേക്ക് വീഴുകയായിരുന്നു. അപ്രോച്ച് റോഡ് നിർമ്മിക്കാത്തതിനെ തുടർന്ന് പാലം പൊതു ഗതാഗതത്തിന് തുറന്നുകൊടുക്കാത്തതിനാൽ വലിയ അപകടം ഒഴിവായി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപകടസമയം പാലത്തിൽ ആരും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് പദ്ധതിയുടെ കീഴിലാണ് പാലം നിർമ്മിച്ചത്. പാലം തകരുന്നത് 20,000ത്തിലധികം ആളുകളെ ബാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
206 മീറ്റർ നീളമുള്ള പാലത്തിന് മൂന്ന് ദിവസം മുൻപ് വിള്ളലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഒക്ടോബറിൽ ഗുജറാത്തിലെ മോർബിയിൽ നൂറ്റാണ്ട് പഴക്കമുള്ള തൂക്കുപാലം തകർന്ന് 130ലധികം പേർ മരിച്ചിരുന്നു.
2022ൽ പൂർത്തിയായ പാലം
പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത് 2016
പൂർത്തിയാക്കിയത്- 2022
ചെലവ്-13 കോടി രൂപ
ഫണ്ട് നൽകിയത് മുഖ്യമന്ത്രി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് പദ്ധതി
നിർമ്മാണം മാ ഭഗവതി കൺസ്ട്രക്ഷൻ ബെഗുസര
പാലത്തിന്റെ നീളം- 206 മീറ്റർ
വിള്ളലുണ്ടായത് 2, 3 തൂണുകൾക്കിടയിൽ