
മുംബയ്: ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ അർജന്റീന വിജയികളായ ശേഷം ലോകത്തിലെ വിവിധ ഭാഗങ്ങളിലെ ആരാധകർ ആ വിജയം ആഘോഷിച്ചു. മിശിഹ, മാന്ത്രികൻ എന്നെല്ലാം മെസിയെ പ്രകീർത്തിച്ച് പോസ്‌റ്റുകളും വന്നു. എന്നാൽ ഇതിനിടെ നർമ്മപ്രധാനമായ മീമുകളിലൂടെയും വിജയത്തെക്കുറിച്ച് പറയുന്നുണ്ട്. അത്തരത്തിലൊന്ന് ഷെയർ ചെയ്‌തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ മിന്നുംതാരമായ വിരേന്ദർ സേവാഗ്.
മെസി ഇന്ത്യയിലായിരുന്നെങ്കിൽ എന്ന മീം പങ്കുവച്ചിരിക്കുകയാണ് സെവാഗ്. പൊലീസ് വേഷത്തിലുളള മെസിയുടെ എഡിറ്റ് ചെയ്‌ത ചിത്രമാണിത്. വൻ നേട്ടങ്ങളുണ്ടാക്കുന്ന താരങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതിനെയാണ് പരിഹാസ രൂപേണ സേവാഗ് മീമിൽ സൂചിപ്പിച്ചിരിക്കുന്നത്. മിനിട്ടുകൾക്കകം പതിനായിരക്കണക്കിന് ആളുകൾ ലൈക്ക് ചെയ്യുകയും ആയിരത്തിലധികം പേർ ഷെയർ ചെയ്യുകയും ചെയ്‌തു പോസ്‌റ്റിന് മറുപടിയുമായി ഉഗ്രൻ കമന്റുകളും ആരാധകർ കുറിച്ചിട്ടുണ്ട്.