murder

ബംഗളൂരു: കർണാടകയിൽ സർക്കാർ സ്കൂളിൽ പത്ത് വയസുകാരനെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് അദ്ധ്യാപകൻ തള്ളിയിട്ട് കൊന്നു. വടക്കൻ കർണാടകയിലെ ഗദക് ജില്ലയിലെ ഹഗ്ലി ഗ്രാമത്തിലെ ആദർശ് പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഭരതിനാണ് ദാരുണാന്ത്യമുമ്ടായത്. ഭരതിനെ നേർത്ത ഇരുമ്പ് മൺകോരികൊണ്ട് അടിച്ച ശേഷം താഴേക്ക് തള്ളിയിട്ട അദ്ധ്യാപകൻ മുത്തപ്പ (മുത്തു ഹദലി) ഒളിവിലാണ്.

കരാർ അദ്ധ്യാപകനായിരുന്ന ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. കുടുംബ പ്രശ്നമാകാമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ആക്രമണം തടയാൻ ശ്രമിച്ച ഭരതിന്റെ അമ്മയും സ്‌കൂളിലെ അദ്ധ്യാപികയുമായ ഗീതാ ബാരാകേരിയേയും ഇയാൾ മർദ്ദിച്ചു. ഗീത ആശുപത്രിയിൽ ചികിത്സയിലാണ്.