
തിരുവനന്തപുരം : റിലയൻസ് ജിയോയുടെ 5 ജി സേവനങ്ങൾ നാളെ മുതൽ കേരളത്തിൽ ലഭ്യമാകും. കൊച്ചിയിലാണ് കേരളത്തിൽ ആദ്യം 5 ജി സേവനങ്ങൾ ലഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ആദ്യഘട്ടത്തിൽ കൊച്ചി നഗരസഭയിലെ തിരഞ്ഞെടുത്ത മേഖലകളിലാണ് 5 ജി ലഭ്യമാക്കുന്നത്.
ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. മുംബയ്, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ 5 ജി ലഭ്യമാക്കിയത്. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി സേവനങ്ങൾ ലഭിച്ചുതുടങ്ങുമെന്നാണ് റിലയൻസ് ് അറിയിച്ചിരുന്നത്.