കൊച്ചി: കേരളത്തിലെ ആദ്യ 5 ജി മൊബൈൽ സേവനം ഇന്നുമുതൽ കൊച്ചി നഗരത്തിൽ ലഭ്യമാകും. റിലയൻസ് ജിയോ ആണ് ലഭ്യമാക്കുന്നത്. വൈകിട്ട് 5.30ന് പനമ്പിള്ളിനഗർ അവന്യു സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.